കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസായിരുന്നു. ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍.
2012 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിരുന്നു. നോവല്‍, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ചരമ വാര്‍ഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മലയാള നോവലിസ്റ്റ് മാത്രമായിരുന്നില്ല പത്രാധിപരുകൂടിയായിരുന്നു ജോസഫ് വൈറ്റില. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ സമയം മാസികയുടെ പത്രാധിപരായിരുന്നു അദേഹം. രണ്ട് നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ആദ്യമായി പതിനെട്ടാം വയസില്‍ ചരമ വാര്‍ഷികം എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പാപസങ്കീര്‍ത്തനം എന്നീ കൃതികള്‍ രണ്ടാം വര്‍ഷം പുറത്തിറക്കി.
ഇക്കാലയളവില്‍ അദേഹം മറ്റ് തെഴിലുകളും ചെയ്തിരുന്നു. കിണര്‍ നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റ് റിങ് കയറ്റിയ ഭാരവണ്ടി വലിക്കുന്ന ജോലി, ദ്വീപിലുള്ള സിനിമാ തിയേറ്ററില്‍ ടിക്കറ്റു ശേഖരിക്കുന്ന ജോലി ഉള്‍പ്പെടെ ചെയ്തിരുന്നു.
സ്വാമി നിര്‍മലാനന്ദന്റെ ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളില്‍ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദര്‍ശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയ കരോട്ടില്‍ സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിന് തിരക്കഥ രചിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിനായി സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.