സമൂഹ മാധ്യമങ്ങളിലൂടെ വിവാദ പ്രസ്താവന: ഫാ. മാത്യൂസ് വാഴക്കുന്നത്തെ സഭാ ചുമതലകളില്‍ നിന്ന് നീക്കി

സമൂഹ മാധ്യമങ്ങളിലൂടെ വിവാദ പ്രസ്താവന: ഫാ. മാത്യൂസ് വാഴക്കുന്നത്തെ സഭാ ചുമതലകളില്‍ നിന്ന് നീക്കി

കോട്ടയം: നിലയ്ക്കല്‍ ഭദ്രാസന വൈദികനായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തെ സഭാ സം ബന്ധമായ എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി ഓര്‍ത്ത ഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വ മാര്‍ നിക്കോദീമോസിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

നിലയ്ക്കല്‍ ഭദ്രാസനത്തില്‍ അടുത്തയിടെയുണ്ടായ പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ. വി എം. ഏബ്രഹാം വാഴയ്ക്കല്‍, കെ. കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയമിച്ചു.

ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും ഫാ. വാഴക്കു ന്നത്തെ മാറ്റിനിര്‍ത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.