കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിനും കൊടുത്തു വിട്ട തുകയില്‍ 100 രൂപ നഷ്ടപ്പെടുത്തിയതിനും എട്ടു വയസുകാരന് സഹോദരി ഭര്‍ത്താവിന്റെ ക്രൂര പീഡനം. സംഭവുമായി ബന്ധപെട്ട് അങ്കമാലി സ്വദേശിയായ പ്രിന്‍സ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ കാലിന്റെ അടിയില്‍ ചട്ടകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയും പൊള്ളിക്കുകയായിരുന്നു. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി. കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്.
ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. പിതാവ് കിടപ്പിലായ സാഹചര്യം മുതലെടുത്താണ് ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്.
അതേസമയം പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ടന്നാണ് പൊലിസിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.