'മണിപ്പൂരില്‍ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരും; വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ട്': രാഹുല്‍ ഗാന്ധി

'മണിപ്പൂരില്‍  സമാധാനവും ഐക്യവും തിരികെ കൊണ്ടുവരും; വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ട്': രാഹുല്‍ ഗാന്ധി

തൗബാല്‍: മണിപ്പൂരില്‍ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിന്റെ വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ടെന്നും രാഹുല്‍ ഉറപ്പ് നല്‍കി.

മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും മോഡി ഇവിടെ വന്നില്ലെന്നും വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തിയില്ലെന്നും അദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോഡിക്ക് അറിയില്ല. മണിപ്പൂരിലേക്ക് മോഡി വരുന്നില്ല. ഇവിടത്തെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയോ, കണ്ണീര്‍ തുടക്കുകയോ ചെയ്തില്ല. എന്നാല്‍ ഈ നാടിന്റെ വേദന തങ്ങള്‍ മനസിലാക്കുന്നുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ അനീതികളുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായി ഈ അനീതികള്‍ അതിരൂക്ഷമാണെന്നും അദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ആഭരണമെന്നാണ് വിശേഷിപ്പിച്ചതെന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഫ്‌ളാഗ് ചെയ്ത ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

ഇത് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ആവര്‍ത്തിക്കുമായിരുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും അദേഹം വിമര്‍ശിച്ചു. രാമനാമം വോട്ടിനു വേണ്ടി മാത്രം ഉപയോഗിക്കുയാണ് മോഡിയിപ്പോള്‍ ചെയ്യുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

വോട്ടിന് വേണ്ടി മോഡി മണിപ്പൂര്‍ സന്ദര്‍ശിച്ചു. എന്നാല്‍ വേദനിച്ചപ്പോള്‍ അദേഹം എത്തിയില്ല. ബിജെപി മതവും രാഷ്ട്രീയവും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ തങ്ങള്‍ മതേരത്വത്തിനും തുല്യതയ്ക്കും സാമൂഹ്യ നീതിക്കും വേണ്ടി പോരാടുന്നു. ഭരണഘടനയുടെ ആമുഖം സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി പോരാടുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.