അമേരിക്കയിലെത്തിയിട്ട് രണ്ടാഴ്ച; ഉറങ്ങിക്കിടന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയിലെത്തിയിട്ട് രണ്ടാഴ്ച; ഉറങ്ങിക്കിടന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: അമേരിക്കയില്‍ ഉന്നത പഠനത്തിന് പോയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കുടുംബത്തിന് അറിയിപ്പ് ലഭിച്ചു.

തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് മരിച്ചത്. ഹാര്‍ട്ട്ഫോര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

മുറിയില്‍ ഉറങ്ങിക്കിടന്ന ഇരുവരെയും ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാകാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 28 നാണ് വിദ്യാര്‍ഥികള്‍ അമേരിക്കയിലെ കണക്റ്റികട്ടിലെത്തിയത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തിയ വിദ്യാര്‍ഥികളെ ഞായറാഴ്ച രാവിലെ കൂട്ടുകാര്‍ വിളിക്കാനെത്തിയെങ്കിലും വാതില്‍ തുറന്നില്ല. സംശയം തോന്നി പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് എത്തിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.