ഐസ് ലാന്‍ഡില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; നഗരത്തിലേക്ക് ഒഴുകിയെത്തി ലാവ; നിരവധി വീടുകള്‍ കത്തിനശിച്ചു

ഐസ് ലാന്‍ഡില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; നഗരത്തിലേക്ക് ഒഴുകിയെത്തി ലാവ; നിരവധി വീടുകള്‍ കത്തിനശിച്ചു

റെയ്ക്ജാവിക്: ഐസ് ലാന്‍ഡില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം. ഏതാനും ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായതിനു ശേഷമാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ഏതാണ്ട് 100 മീറ്റര്‍ വലിപ്പമുള്ള വിള്ളലാണ് അഗ്‌നിപര്‍വതത്തില്‍ ഉണ്ടായത്. തുടര്‍ന്ന് പുറത്തേക്ക് ഒഴുകിയ ലാവാ സമീപപ്രദേശത്തെ ഒരു മത്സ്യബന്ധന ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയും നിരവധി വീടുകള്‍ക്ക് തീ പിടിക്കുകയും ചെയ്തു.

സ്‌ഫോടനത്തെത്തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ ഗ്രിന്‍ഡാവിക് ടൗണ്‍ വരെ എത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാലായിരത്തോളം വരുന്ന ജനങ്ങളെ മാറ്റിയതിനാല്‍ ആളപായമില്ല. വിമാന സര്‍വീസുകളെയും ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഉരുകിയ ലാവാ പ്രവാഹം ഉച്ചയോടെ പട്ടണത്തിലേക്ക് എത്തി. ഉരുകിയ പാറയുടെയും പുകയുടെയും ഉറവകള്‍ ഗ്രിന്‍ഡാവിക് പ്രദേശത്ത് ആകെ പടര്‍ന്നു. സ്‌ഫോടനത്തില്‍ ഏതാനും വീടുകള്‍ കത്തിനശിച്ചു.

തെക്കുപടിഞ്ഞാറന്‍ ഐസ് ലാന്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടാകുന്നത്. തുടര്‍ ഭൂചലനങ്ങളെ തുടര്‍ന്ന് ഐസ് ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടര്‍ത്തി അഗ്നിപര്‍വ്വതങ്ങള്‍ സജീവമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.