റോം: ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയമിച്ച മനുഷ്യനിര്‍മിത ബുദ്ധി (എഐ)യുടെ കമ്മീഷന്‍ തലവനായി ഫ്രാന്‍സിസ്‌കന്‍ സന്യാസി. ഇറ്റാലിയന്‍ സ്വദേശിയായ വൈദികന്‍ പാവോളോ ബെനാന്റ്റിയെയാണ് തങ്ങളുടെ എഐ കമ്മീഷന്റെ തലവനായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയമിച്ചത്.
2023ന്റെ അവസാന പാദത്തിലാണ് സര്‍ക്കാര്‍ കമ്മീഷന് രൂപംകൊടുത്തത്. 2023 ഒക്ടോബര്‍ മുതല്‍ യുഎന്നിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അമ്പതുകാരനായ പാവോളോ. അല്‍ഗോരിതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദഗ്ധനായ പാവോളോ, യുഎന്നിന്റെ എഐ ആലോചനാസമിതിയിലെ ഏക ഇറ്റലിക്കാരന്‍ കൂടിയാണ്.
ഇറ്റലിയില്‍ എഐയുടെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് ഒരു വിശദീകരണം നല്‍കുകയാണ് എഐ സമിതിയുടെ തലവനെന്ന നിലയില്‍ പാവോളോയുടെ പ്രഥമ ദൗത്യം.
നേരത്തെ 2023 മാര്‍ച്ചില്‍, സമൂഹത്തില്‍ കൃത്രിമ നിര്‍മിത ബുദ്ധിയുടെ സംയോജനവും ധാര്‍മ്മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.