ബീജിങ്: ചൈനീസ് ജന സംഖ്യ തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞു. ജനന നിരക്കിൽ റെക്കോർഡ് താഴ്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായിരുന്ന ചൈനയെ കഴിഞ്ഞ വർഷം യുഎൻ കണക്കുകൾ പ്രകാരം ഇന്ത്യ പിന്തള്ളിയിരുന്നു. ദേശീയ കണക്കുകൾ പ്രകാരം ഇപ്പോഴത്തെ ചൈനീസ് ജനസംഖ്യ 1.409 ബില്യൺ ആണ്.
മുൻ വർഷത്തേക്കാൾ 2.08 മില്ല്യൺ കുറഞ്ഞതായാണ് റിപോർട്ട്. ഇന്ത്യൻ ജനസംഖ്യ 1.425 ബില്യൺ ആണ്. ചൈനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 850,000 പേരുടെ കുറവാണുണ്ടായത്. 1000 പേർക്ക് 6.39 എന്ന നിലയിൽ ജനനനിരക്ക് ഇപ്പോൾ കുറഞ്ഞതായി ബെയ്ജിങ് അറിയിച്ചു. ജപ്പാന്റെ ജനന നിരക്ക് 6.3 ഉം ദക്ഷിണ കൊറിയയുടെ ജനന നിരക്ക് 4.9 ഉം ആണ്. ജനസംഖ്യാ വർധനവിന്റെ പേരിൽ 1980 മുതൽ 2015 വരെ വിവാദമായ ഒരു കുട്ടി നയത്തിന്റെ ഭാഗമായി ജനസംഖ്യ നിയന്ത്രിച്ചിരുന്നെങ്കിലും ഈയിടെ നയം മാറ്റിയിരുന്നു.
കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് സബ്‌സിഡിയും മറ്റും ഏർപ്പെടുത്തിയിരുന്നു. 2021ൽ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാവാമെന്ന് വ്യക്തമാക്കി. എന്നാൽ നഗരങ്ങളിലെ ജീവിതചിലവും സ്ത്രീകളുടെ തൊഴിൽ മുൻഗണനകളും മറ്റും യുവ തലമുറയെ സ്വാധീനിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്. 1978 ൽ ചൈനീസ് ജനന സംഖ്യ ആയിരം പേർക്ക് 18.25 ആയിരുന്നെങ്കിൽ 2022ൽ ഇത് ആയിരം പേർക്ക് 6.77 ആയി കുറഞ്ഞു.
ഏറ്റവും പുതിയ ജനസംഖ്യാ ഡാറ്റ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചൈനയുടെ 2023ലെ മരണ നിരക്ക് ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 2022ലെ ആയിരം പേർക്ക് 7.37 മരണനിരക്കിൽ നിന്ന് ഇത് 7.87 ആയി.
ശക്തമായ കോവിഡ് തരംഗത്തിൽ മരണ സംഖ്യ കുതിച്ചുയർന്നതും ജനസംഖ്യ വർധനവിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. സാംസ്കാരിക വിപ്ലവകാലത്ത് 1974 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ചൈനയിലെ മരണ നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.