അമൃത്സര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെയും ഡല്‍ഹിയിലെയും സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസിലെയും ആംആദ്മി പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ പരാമര്‍ശം കല്ലുകടിയായി.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടേയും ഡല്‍ഹി, പഞ്ചാബ് യൂണിറ്റുകള്‍ ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാന്‍ വിമുഖത കാണിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും 2024ന്റെ തുടക്കത്തില്‍ തന്നെ ഇരുപാര്‍ട്ടികളും ധാരണയിലെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.
കഴിഞ്ഞയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിക്കുകയും ചണ്ഡീഗഡില്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായി മത്സരിക്കാന്‍ എഎപിയും കോണ്‍ഗ്രസും സമ്മതിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഭഗവന്ത് മാനിന്റെ വിവാദ പ്രസ്താവന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.