'പ്രതാപന്‍ തുടരും പ്രതാപത്തോടെ'...തൃശൂരില്‍ ടി.എന്‍ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്

'പ്രതാപന്‍ തുടരും പ്രതാപത്തോടെ'...തൃശൂരില്‍ ടി.എന്‍ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്

തൃശൂര്‍: ടി.എന്‍ പ്രതാപന്‍ എംപിക്ക് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. ഇപ്രാശ്യം എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് നടത്തിയത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ' എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ട്.

നേരത്തെയും സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും ഇതേപോലെയായിരുന്നു മുദ്രാവാക്യം എഴുതിയിരുന്നത്. എന്നാല്‍ പ്രതാപന്‍ തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം മാത്രമേ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂവെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടി.എന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാക്കിനെ മറികടന്നാണ് അണികളുടെ ആവേശം അവര്‍ ചുവരെഴുത്തിലൂടെ അറിയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.