'യുവജനങ്ങള്‍ നാട് വിടുന്നു': മുഖ്യമന്ത്രിയെ വേദിയിലിരുത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വിമര്‍ശനം; പിന്തുണച്ച് പ്രതിപക്ഷ നേതാവ്

'യുവജനങ്ങള്‍ നാട് വിടുന്നു': മുഖ്യമന്ത്രിയെ വേദിയിലിരുത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വിമര്‍ശനം; പിന്തുണച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുവജനങ്ങള്‍ നാടുവിട്ട് അന്യ ദേശങ്ങളിലേക്ക് പോകുന്നത് കൂടി വരുന്നതായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ല എന്ന് കരുതുന്നവരുണ്ടെന്നും അദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പെരുന്തോട്ടത്തിന്റെ വിമര്‍ശം.

നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിറോ മലബാര്‍ സഭക്ക് സര്‍ക്കാരിനെ കുറിച്ച് ഒരു പരാതിയും ഇല്ല. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കാര്‍ വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം പങ്കുവെച്ചത് വലിയ ഉത്കണ്ഠയാണെന്ന് അദേഹം പറഞ്ഞു. കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖല അപകടകരമായ നിലയിലാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.