കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഇംഗ്ലണ്ടും അയര്‍ലന്‍ഡും; ഇഷയ്ക്ക് പിന്നാലെ ദുരിതംവിതയ്ക്കാന്‍ ജോസ് ലിന്‍ എത്തുന്നു

കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഇംഗ്ലണ്ടും അയര്‍ലന്‍ഡും; ഇഷയ്ക്ക് പിന്നാലെ ദുരിതംവിതയ്ക്കാന്‍ ജോസ് ലിന്‍ എത്തുന്നു

കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഇംഗ്ലണ്ടും അയര്‍ലന്‍ഡും; ഇഷയ്ക്ക് പിന്നാലെ ദുരിതംവിതയ്ക്കാന്‍ ജോസ് ലിന്‍ എത്തുന്നുലണ്ടന്‍: യുകെ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളെ കനത്ത ദുരിതത്തിലാഴ്ത്തി ഇഷ ചുഴലിക്കാറ്റ്. രണ്ട് ദിവസം കൊണ്ട് നൂറിലധികം കുടുംബങ്ങളെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരുട്ടിലേക്ക് തള്ളിവിട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ് യുകെയില്‍ ഇപ്പോഴും.

റോഡ്, ട്രെയിന്‍, വിമാന ഗതാഗതം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ വന്‍മരങ്ങള്‍ ഒടിഞ്ഞുവീണ് റോഡും ട്രെയിന്‍ ഗതാഗതവും താറുമാറായി. രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ഇരുവരുടെയും കാറിലേക്ക് ചുഴലിക്കൊടുങ്കാറ്റില്‍ വന്‍മരങ്ങള്‍ ഒടിഞ്ഞുവീണാണ് മരണം സംഭവിച്ചത്.

കനത്ത ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാന ഗതാഗതം വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങള്‍ 560 മൈല്‍ വരെ വഴിതിരിച്ചുവിട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം രണ്ട് മണിക്കൂര്‍ നേരം യാത്ര ചെയ്യേണ്ടിയിരുന്ന ചില യാത്രക്കാര്‍ 12 മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോസ് ലിന്‍ ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഉണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെ വരെയുമുള്ള ട്രെയിനുകള്‍ സ്‌കോട്ട്‌ലന്‍ഡ് റദ്ദാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ മുതല്‍ ഇതുവരെ മാത്രമുണ്ടാകുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണ് ഇഷ. പത്താമതായി ജോസ് ലിനും എത്തുന്നു. എന്നാല്‍ എല്ലാ വര്‍ഷവും ഇത്രയും ചുഴലിക്കാറ്റുകള്‍ ഉണ്ടാകാറുണ്ടെന്ന് ബ്രിട്ടനിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നു. അതേ സമയം, ഇത്രയും വലിയ ചുഴലിക്കാറ്റുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ഇതാദ്യമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

കനത്ത മഴയിലും ചുഴലിക്കാറ്റിലും റോഡ് ഗതാഗതം ഏറെക്കുറെ താറുമാറായ അവസ്ഥയിലാണ്. ഒടിഞ്ഞുവീണ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി അക്ഷീണ പ്രയത്‌നത്തിലാണ് ഉദ്യോഗസ്ഥര്‍. ഒപ്പം നാട്ടുകാരുടെ നേതൃത്വത്തിലുള്ള വോളണ്ടിയേഴ്‌സും മുന്നിലുണ്ട്.

മരങ്ങള്‍ ഒടിഞ്ഞുവീണ് നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒപ്പം വൈദ്യുതിബന്ധവും പലയിടങ്ങളിലും ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.