വിറ്റു പോകാത്ത ടിക്കറ്റിന് ബംബര്‍; ലോട്ടറി വില്‍പ്പനക്കാരനെ കടാക്ഷിച്ച് ഭാഗ്യ ദേവത

വിറ്റു പോകാത്ത ടിക്കറ്റിന് ബംബര്‍; ലോട്ടറി വില്‍പ്പനക്കാരനെ  കടാക്ഷിച്ച് ഭാഗ്യ ദേവത

കൊല്ലം: ഭാഗ്യദേവത അങ്ങനെയാണ്... എപ്പോള്‍ എങ്ങനെ ആരെ കടാക്ഷിക്കും എന്നൊന്നും ആര്‍ക്കുമറിയില്ല. അതാണല്ലോ വിറ്റു പോകാതിരുന്ന ലോട്ടറി ടിക്കറ്റില്‍ ബംബര്‍ സമ്മാനം ഒളിപ്പിച്ചു വച്ച് അത് ലോട്ടറി വില്‍പ്പനക്കാരന് തന്നെ നല്‍കിയത്.

സംസ്ഥാന ലോട്ടറിയുടെ ക്രിസ്മസ്-പുതുവത്സര ബംബര്‍ സമ്മാനമായ 12 കോടി അടിച്ചത് തെങ്കാശി സ്വദേശിയായ ഷറഫുദീന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരനാണ്. കൊല്ലം ആയൂരില്‍ ജനിച്ച ഷറഫുദീന്‍ 45 വര്‍ഷമായി തെങ്കാശിയിലാണു താമസം. നാലു വര്‍ഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. ജീവിക്കാനായി കൃഷിക്കൊപ്പം ലോട്ടറി വില്‍പ്പനയും തുടങ്ങി.

ആര്യങ്കാവിലെ ഭരണി ലക്കി ഏജന്‍സിയില്‍ നിന്നു ടിക്കറ്റ് വാങ്ങി പുനലൂര്‍ വരെ ബൈക്കില്‍ സഞ്ചരിച്ചാണ് വില്‍പന. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ലോട്ടറി ഓഫീസിലെത്തി കൈമാറി. നികുതി കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കും.

കോടീശ്വരനായെന്നറിഞ്ഞിട്ടും ഷറഫുദീന് അമിതമായ ആഹ്ലാദമില്ല. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണമെന്ന ലക്ഷ്യമാണ് ആദ്യം. സബീനയാണു ഭാര്യ. മകന്‍: പര്‍വേസ് മുഷറഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.