ബട്ടണ്‍ ഞെക്കിയിട്ടും ഓണായില്ല; ഉദ്ഘാടനം ചീറ്റിയ കലിയില്‍ വൈദ്യുതി ബോര്‍ഡ് എം.ഡിയെ തെറിപ്പിച്ച് സിദ്ധരാമയ്യ

ബട്ടണ്‍ ഞെക്കിയിട്ടും ഓണായില്ല; ഉദ്ഘാടനം ചീറ്റിയ കലിയില്‍ വൈദ്യുതി ബോര്‍ഡ് എം.ഡിയെ തെറിപ്പിച്ച് സിദ്ധരാമയ്യ

മൈസൂരു: വൈദ്യുതി ബോര്‍ഡ് എം.ഡിയെ തെറിപ്പിച്ച് കര്‍ണാകട സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി ചീറ്റിപ്പോയതാണ് കാരണം. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പ്പറേഷന്‍ എം.ഡി സി.എന്‍ ശ്രീധറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മൈസൂരുവില്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മോട്ടോര്‍ ബട്ടണ്‍ ഞെക്കിയെങ്കിലും ഇത് ഓണായില്ല. ഇതാണ് മുഖ്യനെ ചൊടിപ്പിച്ചത്. അപ്പോള്‍ തന്നെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ ശകാരിക്കുന്നതും വീഡിയോയില്‍ കാണാം.



മൈസൂരു പെരിയപട്ടണ താലൂക്കിലെ മുട്ടിന മുള്ളുസോഗെ ഗ്രാമത്തില്‍ കാവേരി നദിയില്‍ നിന്ന് 150 തടാകങ്ങള്‍ നിറയ്ക്കാനുള്ള പദ്ധതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തത്. പലവട്ടം ബട്ടണ്‍ ഞെക്കിയെങ്കിലും മോട്ടോര്‍ പ്രവര്‍ത്തിച്ചില്ല. ഇതാണ് എം.ഡിക്ക് കെണിയായത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായിട്ടും എം.ഡി ഉത്തരവാദിതത്തോടെ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.