ബിഹാറില്‍ സ്പീക്കര്‍ സ്ഥാനം ലക്ഷ്യമിട്ട് ബിജെപി; അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ്

ബിഹാറില്‍ സ്പീക്കര്‍ സ്ഥാനം ലക്ഷ്യമിട്ട് ബിജെപി;  അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ്

പാറ്റ്‌ന: ബിജെപിയുമായി വീണ്ടും കൈകോര്‍ത്ത് നിതീഷ് കുമാര്‍ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം ലക്ഷ്യമിട്ട് ബിജെപി. ആര്‍.ജെ.ഡി. നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ് പുതിയ സര്‍ക്കാര്‍.

ബിജെപി നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താര കിഷോര്‍ പ്രസാദ്, എച്ച്എഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി, ജെഡിയുവിന്റെ വിനയ് കുമാര്‍ ചൗധരി, രത്നേഷ് സദ, എന്‍ഡിഎ സഖ്യത്തിലെ മറ്റ് എംഎല്‍എമാര്‍ തുടങ്ങിയവരാണ് അവധ് ബിഹാറി ചൗധരിയ്ക്കെതിരെ നോട്ടീസ് നല്‍കിയത്. നിയമസഭാ സെക്രട്ടറിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

നിതീഷിന്റെ പുതിയ സഭയുടെ ആദ്യ സമ്മേളനം തുടങ്ങി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ചയാണ് ആര്‍ജെഡിയും കോണ്‍ഗ്രസുമടങ്ങുന്ന മഹാഗഡ് ബന്ധനുമായുള്ള സഖ്യം അവസാനിപ്പിച്ച് എന്‍ഡിഎയുമായുള്ള സഖ്യം നിതീഷ് പുനസ്ഥാപിച്ചത്. ഇതോടെ ബിഹാറില്‍ എന്‍ഡിഎയ്ക്ക് 128 എംഎല്‍എമാരായി. മഹാഗഡ്ബന്ധന് 114 എംഎല്‍എമാരാണുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.