ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകിയോടുന്നു

 ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകിയോടുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി.

നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. അപ്‌ഡേറ്റ് ചെയ്ത ഫ്ളൈറ്റ് വിവരങ്ങള്‍ക്കായി അതാത് എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ ഖേദിക്കുന്നുവെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്.

കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡ് മാര്‍ഗമുള്ള വാഹന നീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൊടും തണുപ്പില്‍ നിന്നും രക്ഷതേടി ആളുകള്‍ റോഡരികിലും മറ്റും തീകായുന്നതും പതിവ് കാഴ്ചയാണ്. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.