മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍: സ്ഥലത്ത് നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍: സ്ഥലത്ത് നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വയനാട്: മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍ തുടരുകയാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടകള്‍ അടച്ചു, ജനങ്ങളോട് കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ രേണു രാജ്, നോര്‍ത്തേണ്‍ സി.സി.എഫ് കെ.എസ് ദീപ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സ്ഥിതി നിരീക്ഷിക്കുകയാണെന്നും വേണ്ടി വന്നാല്‍ മയക്കുവെടി വച്ച് ആനയെ പിടികൂടുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകത്തിന്റേതായതിനാല്‍ അവിടുത്തെ കളക്ടറോട് വയനാട്ടിലെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് ആന കണിയാരത്തെത്തിയത്. ആനയെ കണ്ട പ്രദേശവാസികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ ഏഴോടെ ആന പായോട് എത്തി. തുടര്‍ന്ന് ന്യൂമാന്‍സ് കോളജ്, മിനി സിവില്‍ സ്റ്റേഷന്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, വനം വകുപ്പിന്റെ വിശ്രമ കേന്ദ്രം എന്നിവയുടെ സമീപത്തു കൂടി നീങ്ങി. ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപത്തെത്തി.

മാനന്തവാടിയിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ സുരക്ഷിതരാക്കണമെന്നാണ് നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.