'തമിഴക വെട്രി കഴകം': പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് നടന്‍ വിജയ്; രാഷ്ട്രീയം ഹോബിയല്ലെന്ന് ഇളയ ദളപതി

 'തമിഴക വെട്രി കഴകം': പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് നടന്‍ വിജയ്; രാഷ്ട്രീയം ഹോബിയല്ലെന്ന് ഇളയ ദളപതി

ചെന്നൈ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് ഇളയ ദളപതി വിജയ്. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പാര്‍ട്ടി രൂപീകരിച്ച കാര്യം പുറത്തു വിട്ടത്.

നേരത്തേ ഇക്കാര്യത്തെക്കുറിച്ച് താരം സൂചന നല്‍കിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ആരെയെങ്കിലും പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക, വിജയിക്കുന്ന എന്നതാണ് ലക്ഷ്യമെന്നും വിജയ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതനുസരിച്ചാവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്നും പുറത്തിറക്കിയ കുറിപ്പില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ ഏറെ നാളത്തെ അഭ്യൂഹത്തിനാണ് അവസാനമായത്.

ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. വരുന്ന ഏപ്രിലില്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.