ബംഗളൂരു: കാരിത്താസ് ഇന്ത്യ ചെയര്‍മാനായി പാറ്റ്‌ന ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയെയും ബംഗളൂരു ആസ്ഥാനമായുള്ള എന്‍ബിസിഎല്‍സി ചെയര്‍മാനായി ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുക്കപ്പെട്ടു.
ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ജനറല്‍ ബോഡി സമ്മേളനത്തിലാണ് ദേശീയ കേന്ദ്രങ്ങളുടെ ചെയര്‍മാന്മാരെ തെരഞ്ഞെടുത്തത്.
സിബിസിഐ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍, നോര്‍ത്ത് ഇന്ത്യ ചെയര്‍മാനായി ബിഷപ്പ് ഡോ. ആനന്ദ് ജോജോയും ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ചെയര്‍മാനായി ആര്‍ച്ച് ബിഷപ് ഡോ. വിക്ടര്‍ ഹെന്റി താക്കൂറും തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.