ലഖ്‌നൗ: പാകിസ്താൻ ചാരസഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസിൽ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിദേശകാര്യ മന്ത്രാലയത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന സത്യേന്ദ്ര സിവാളാണ് ഉത്തർ പ്രദേശ് ആൻറി ടെററിസം സ്‌ക്വാഡി (എടിഎസ്) ന്റെ പിടിയിലായത്.
സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഇൻറർ സർവീസസ് ഇൻറലിജൻറ്‌സ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ വശീകരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ പകരമാണ് ഐ.എസ്.ഐ പണം നൽകിയത്. ചേർത്തപ്പെട്ട വിവരങ്ങൾ ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്ക് കനത്ത ഭീഷണിയായേക്കാവുന്നതാണെന്നാണ് റിപ്പോർട്ട്.
വിശദമായ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം സത്യേന്ദ്ര സിവാളിനെ ചോദ്യം ചെയ്യുന്നതിനായി മീററ്റിലെ എടിഎസ് ഫീൽഡ് യൂണിറ്റിലേക്ക് വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അദേഹത്തിന് തൃപ്തികരമായ ഉത്തരങ്ങൾ നൽകാനായില്ല. ഒടുവിൽ ചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സമ്മതിക്കുകയും ചെയ്തു. സത്യേന്ദ്ര സിവാൾ 2021 മുതൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.