ദോഹ: വാഹനാപകടങ്ങൾ മൊബൈലിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറിൽ കുറ്റകരമാണ്.
നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങളുടെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധപ്പെടുത്തിയ മുന്നറിയിപ്പില്‍ പറയുന്നു.
ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും നുഴഞ്ഞുകയറുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 10,000 റിയാലില്‍ കൂടാത്ത പിഴയോ രണ്ടു ശിക്ഷകളും ഒരുമിച്ചോ ലഭിക്കുമെന്നാണ് അറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.