കോഴിക്കോട്: കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് വരുന്നു. മംഗളൂരു-ഗോവ സര്‍വീസ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുന്നില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ ഇത് കേരളത്തിലേക്ക് നീട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഗോവയിലേക്കുള്ള വന്ദേ ഭാരത് കോഴിക്കോടേയ്ക്ക് സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് റെയില്‍വെ മന്ത്രി തന്നെ അനുകൂലമായി പ്രതികരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ റെയില്‍വെ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായി പി.കെ കൃഷ്ണദാസാണ് വന്ദേ ഭാരത് സര്‍വീസ് നീട്ടുന്ന കാര്യം ടൈംടേബിള്‍ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസ് എന്ന് മുതലാകും ആരംഭിക്കുകയെന്ന് തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുലര്‍ച്ചെ കോഴിക്കോട് നിന്ന് സര്‍വീസ് ആരംഭിച്ച് കണ്ണൂര്‍, കാസര്‍കോട് സ്റ്റോപ്പുകള്‍ പിന്നിട്ട് മംഗളൂരു-ഗോവ സര്‍വീസ് നടത്തുന്ന രീതിയിലാകും ട്രെയിന്‍ സര്‍വീസ് പുനക്രമീകരിക്കുക. നിലവില്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഗോവയ്ക്ക് മുന്നേ ഉഡുപ്പിയിലും കാര്‍വാറിലും മാത്രമാണ് സ്റ്റോപ്പുകള്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.