ബിജെപി ദേശീയ കൗണ്‍സിലിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും; തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി. മുരളീധരനും പ്രചാരണം തുടങ്ങി

ബിജെപി ദേശീയ കൗണ്‍സിലിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും; തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി. മുരളീധരനും പ്രചാരണം തുടങ്ങി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ വി. മുരളീധരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി. കൃഷ്ണകുമാര്‍ എന്നിവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാകും.

പത്തനംതിട്ടയില്‍ പി.സി ജോര്‍ജോ ഷോണ്‍ ജോര്‍ജോ അങ്കത്തിനിറങ്ങും. മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് ചേരുന്ന ബിജെപി ഇന്‍ ചാര്‍ജുമാരുടെ യോഗം തീരുമാനമെടുക്കും.

ബിഡിജെഎസിന് മൂന്ന് സീറ്റുകള്‍ നല്‍കാനും ഏകദേശ ധാരണയായി. ബിജെപി ദേശീയ കൗണ്‍സിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപി ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി ഒരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.