അപൂര്‍വ രോഗ പരിചരണത്തിനായി 'കെയര്‍' പദ്ധതി; മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിക്കും

അപൂര്‍വ രോഗ പരിചരണത്തിനായി 'കെയര്‍' പദ്ധതി; മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ ( Kerala Against Rare Diseases) എന്ന പേരില്‍ സമഗ്ര പദ്ധതി കേരളം ആരംഭിക്കുവാന്‍ ഒരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്. രോഗങ്ങള്‍ പ്രതിരോധിക്കാനും അവ നേരത്തെ കണ്ടെത്താനും ചികിത്സകള്‍ ലഭ്യമായ സാഹചര്യങ്ങളില്‍ അവ ലഭ്യമാക്കാനും കെയര്‍ പദ്ധതി സഹായകരമാകും.

കൂടാതെ മരുന്നുകള്‍ക്ക് പുറമേ സാധ്യമായ തെറാപ്പികള്‍ സാങ്കേതിക സഹായ ഉപകരണങ്ങള്‍ വഴി ലഭ്യമാക്കുകയും ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിലൂടെ മാതാപിതാക്കള്‍ക്കുള്ള മാനസിക- സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുന്ന സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതി കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 31 ഐസൊലേഷന്‍ വാര്‍ഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണിതെന്നും ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സ നല്‍കാന്‍ കഴിയുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.