ക്രൈസ്തവരെ നിരന്തരം അവഗണിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ

ക്രൈസ്തവരെ നിരന്തരം അവഗണിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ

സംസ്ഥാനത്തെ ലക്ഷക്കണക്കിന് റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാർ വൻ പരാജയം. മലയോര മേഖലയിലെ ക്രൈസ്തവ കർഷകരുടെ പ്രധാന വിളയാണ് റബ്ബർ.എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുള്ള റബ്ബർ വില 250 രൂപ എന്ന് നടപ്പാക്കും?

സംസ്ഥാനത്തെ ലക്ഷക്കണക്കിന് റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ പിന്തുണ തേടി കേന്ദ്രത്തിന് നിവേദനം നൽകിയതല്ലാതെ എന്താണ് പിണറായി വിജയൻ സർക്കാർ ചെയ്തത് ?കേരള സർക്കാർ റബ്ബർ വിലസ്ഥിരതാപദ്ധതി വാഗ്ദാനം നടപ്പാക്കിയോ? ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന ഒരു നിലപാടും കമ്മ്യൂണിസ്റ്റ് സർക്കാർ എടുത്തിട്ടില്ല.ക്രൈസ്തവർക്ക് സ്വാധീനമുള്ള വിദ്യാഭ്യാസം,വാണിജ്യം,കൃഷി മേഖലകളിൽ കടുത്ത അവഗണനയാണ് കേരള സർക്കാർ ക്രൈസ്തവരോട് കാണിക്കുന്നത്.

മതനിരപേക്ഷത നിരന്തരം സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുപോലും ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ക്ഷേമം മുഴുവന്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായത്തിനും ആക്ഷേപമൊന്നാകെ ക്രൈസ്തവര്‍ക്കും എന്ന വിചിത്രമായ നിലപാട് തുടരുന്നു.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല.കെടുകാര്യസ്ഥതയുടെയും കടുത്ത വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മാറിയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.