ഹൈദരാബാദ്: സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ആണ്ടെ ശ്രീ രചിച്ച 'ജയ ജയ ജയഹോ തെലങ്കാന' എന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.
കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃതത്തിലുള്ള മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പേരിന്റെ ചുരുക്കെഴുത്ത് ടി.എസ്. എന്നാക്കിയത് മനപൂര്‍വമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ബി.ആര്‍.എസ് എന്ന് പേരു മാറ്റുന്നതിന് മുന്‍പേ ടി.ആര്‍.എസ് എന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയുടെ പേര്. ടി.ആര്‍.എസിനോട് സാമ്യം വരുന്നതിനാലാണ് ടി.എസ് എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതെന്നാണ് ആരോപണം. ഇതാണ് ഇപ്പോള്‍ ടി.ജി എന്നാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ മാതൃദേവതയായി കണക്കാക്കുന്ന തെലങ്കാന തല്ലിയെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ജാതി സര്‍വേ നടപ്പാക്കാനും രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.