ആദ്യദിവസം തന്നെ ബൈഡൻ പതിനഞ്ച് ഉടമ്പടികളിൽ ഒപ്പുവക്കും: നൂറ് ദിവസം മാസ്ക് നിർബന്ധമാക്കും

ആദ്യദിവസം തന്നെ ബൈഡൻ പതിനഞ്ച് ഉടമ്പടികളിൽ ഒപ്പുവക്കും: നൂറ് ദിവസം മാസ്ക് നിർബന്ധമാക്കും

ആദ്യദിവസം തന്നെ ബൈഡൻ പതിനഞ്ച് ഉടമ്പടികളിൽ ഒപ്പുവക്കും: നൂറ് ദിവസം മാസ്ക് നിർബന്ധമാക്കും

വാഷിങ്ടൺ: നാല്പത്തി ആറാമത്തെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ , ജോ ബൈഡൻ 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടും . പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരുക, നൂറ് ദിവസം മാസ്ക് നിർബന്ധമാക്കുക, ചില മുസ്ലീം രാജ്യങ്ങൾക്ക് നിലവിലുള്ള നിരോധനം നീക്കുക, ട്രംപ് ഭരണകൂടത്തിന്റെ ചില നയങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ചില ഉടമ്പടികളിൽ ആയിരിക്കും ബൈഡൻ ഒന്നാം ദിവസം തന്നെ ഒപ്പുവെക്കുന്നത്. കുടിയേറ്റത്തെക്കുറിച്ച് സമഗ്രമായ ഒരു ബിൽ തയാറാക്കി കോൺഗ്രസിന് അയക്കുമെന്നും വൈറ്റ് ഹൗസ്‌ വക്താക്കൾ പറഞ്ഞു."പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡൻ തന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് ആദ്യ ദിവസം തന്നെ ചരിത്രപരമായ നടപടി കൈക്കൊള്ളുന്നു.15 എക്സിക്യൂട്ടീവ് നടപടികളിൽ ഒപ്പുവെക്കുകയും അതുകൂടാതെ മറ്റ് രണ്ട് മേഖലകളിൽകൂടി നടപടിയെടുക്കാൻ ഏജൻസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു." 

അടുത്ത 10 ദിവസങ്ങളിലും ബൈഡൻ ചില പ്രധാന വിഷയങ്ങളിൽ നടപടിയെടുക്കും.കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും സാമ്പത്തിക ആശ്വാസം നൽകാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും വംശീയ തുല്യത കൈവരിക്കാനുമുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവുകൾ, മെമ്മോറാണ്ടകൾ, നിർദ്ദേശങ്ങൾ, കത്തുകൾ എന്നിവയിൽ ബിഡൻ ഒപ്പിടും. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രവൃത്തികളിലൊന്നാണ് “100 ഡെയ്‌സ് മാസ്കിംഗ് ചലഞ്ച്” ആരംഭിക്കുക എന്നത്. 100 ദിവസത്തേക്ക് മാസ്ക് വയ്ക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുക. എല്ലാ ഫെഡറൽ കെട്ടിടങ്ങളിലും, എല്ലാ സ്ഥലങ്ങളിലും, ഫെഡറൽ ജീവനക്കാരും കരാറുകാരും മുഖംമൂടികളും ശാരീരിക അകലവും ആവശ്യപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും.

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിയിൽനിന്നും പിന്മാറും. ബൈഡൻ -ഹാരിസ് ഭരണകൂടം ഡോ. ​​ആന്റണി ഫ ഫൗസിയുമായി ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ പങ്കെടുക്കും. അമേരിക്കയിലെ മികച്ച ' ഇൻഫെക്ഷസ് ഡിസീസ്' വിദഗ്ധനാണ് ഡോ ഫൗസി. കോവിഡ് 19 'റസ്പോൺസ്‌ ടീം' രൂപീകരിക്കും. അവർ പ്രസിഡന്റിന്നെ നേരിട്ട് വിവരങ്ങൾ ധരിപ്പിക്കേണ്ടതാണ്. ഇതോടൊപ്പം മറ്റ് ഉടമ്പടികളിലും പ്രധാനപ്പെട്ട ചില രേഖകളിലും ഒപ്പു വക്കും. ഒന്നാം ദിവസം തന്നെ ഓദ്യോഗിക നടപടികളുമായി ആദ്യ പടി കടക്കുന്നു ബൈഡൻ. അമേരിക്കയിൽ, പ്രസിഡന്റായി സ്ഥാനമേൽക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വ്യക്തിയാണ് ജോ ബൈഡൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.