അമേരിക്കയില്‍ ഹെലികോപ്റ്റര്‍ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണ് അഞ്ചു നാവികര്‍ മരിച്ചു

അമേരിക്കയില്‍ ഹെലികോപ്റ്റര്‍ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണ് അഞ്ചു നാവികര്‍ മരിച്ചു

സാന്‍ ഡിയാഗോ: അമേരിക്കയിലെ സാന്‍ ഡിയാഗോയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് നാവികര്‍ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയില്‍ പര്‍വതപ്രദേശത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് നാവികരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

ലാസ് വേഗാസിലെ ക്രീച്ച് എയര്‍ഫോഴ്‌സ് ബേസിലെ പരിശീലനത്തിനു ശേഷം സാന്‍ ഡിയാഗോയിലെ മിരാമര്‍ വ്യോമകേന്ദ്രത്തിലേക്കു മടങ്ങുകയായിരുന്നു സൈനികര്‍. ചൊവ്വാഴ്ച രാത്രിയാണ് സിഎച്ച്-53ഇ സൂപ്പര്‍ സ്റ്റാലിയന്‍ ഹെലികോപ്റ്റര്‍ കാണാതായത്. മരിച്ച നാവികരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാന്‍ ഡിയാഗോയില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രാ ദൂരമുള്ള പര്‍വതത്തില്‍ ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

നാവികരുടെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചിച്ചു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് യോദ്ധാക്കളുടെ നഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനവും അറിയിക്കുന്നു - ബൈഡന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.