വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ജനവാസ മേഖലയില്‍ ഇറങ്ങിയത് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ജനവാസ മേഖലയില്‍ ഇറങ്ങിയത് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടര്‍ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പാഞ്ഞു കയറിയ ആന അജിയെ കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനവാസ മേഖലയില്‍ ഇറങ്ങിയത് റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണെന്നാണ് സ്ഥരീകരണം.

ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താന്‍ ശ്രമം തുടരുകയാണ്. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് ആനയെത്തിയെന്നാണ് വിവരം. ആന ജനവാസ മേഖലയില്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

കഴിഞ്ഞയാഴ്ച തണ്ണീര്‍ കൊമ്പന്‍ എന്ന ആന ജനവാസ മേഖലയില്‍ ഇറങ്ങി ഒരു ദിനം മുഴുവന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.

തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടാകണമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.