'കോട്ടയം സീറ്റ് കോണ്‍ഗ്രസിന്'; സുധാകരന്റെ പ്രസ്താവനയില്‍ അതൃപ്തിയറിയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

'കോട്ടയം സീറ്റ് കോണ്‍ഗ്രസിന്'; സുധാകരന്റെ പ്രസ്താവനയില്‍ അതൃപ്തിയറിയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. പ്രസ്താവന യുഡിഎഫ് അണിക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍.

ഉഭയ കക്ഷി ചര്‍ച്ചയില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നല്‍കാന്‍ ധാരണയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം മാത്രം ബാക്കി നില്‍ക്കെയാണ് സീറ്റ് കോണ്‍ഗ്രസിന്റെതാണെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്.

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ഉദയകക്ഷി ചര്‍ച്ചയില്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കെ.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. കാര്യങ്ങള്‍ മനസിലാക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമാണെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

കേരള കോണ്‍ഗ്രസിന്റെ അതൃപ്തി മനസിലാക്കി കെപിസിസി പ്രസിഡന്റ് പിന്നീട് പ്രസ്താവന തിരുത്തി. അതേസമയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നടക്കുന്ന വടംവലിയില്‍ കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.