ജിഡിആർഎഫ്എ ദുബൈയും അജ്മാൻ ചേംബറും സുസ്ഥിര വികസനത്തിനായി കൈകോർത്തു

ജിഡിആർഎഫ്എ ദുബൈയും അജ്മാൻ ചേംബറും സുസ്ഥിര വികസനത്തിനായി കൈകോർത്തു

ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സുസ്ഥിര വികസനം ലക്ഷ്യമിട്ട് കരാറിൽ ഒപ്പുവച്ചു. ദുബൈൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സബ്മിറ്റിൽ വച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.

ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് മുഹമ്മദ് അഹ്മദ് അൽ മർറിയും അജ്മാൻ ചേംബർ ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മുവൈജിയുമാണ് ഇരുഭാഗത്തുവേണ്ടിയും ഒപ്പുവച്ചത്. മികച്ച രീതികളും പ്രത്യേക മേഖലകളിലെ വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കുന്നതിന് ഊന്നൽ നൽകുന്നതാണ് കരാർ. ജീവനക്കാർക്കുള്ള പരിശീലനം, ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് സിസ്റ്റം, മാറ്റ വ്യവസ്ഥാപനം, തന്ത്രപരമായ സൂചക മാനേജ്മെന്റ്, പങ്കാളിത്തം, സർക്കാർ ആശയവിനിമയം, നവീകരണ മാനേജ്മെന്റ്, പ്രദർശന സംഘാടന ചട്ടക്കൂടുകൾ എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.

അനുഭവങ്ങൾ, പഠനങ്ങൾ, മികച്ച രീതികൾ, സർഗ്ഗാത്മക നവീകരണ ആശയങ്ങൾ എന്നിവ കൈമാറാനും സംയുക്ത വികസനത്തിനും സഹകരണത്തിനും വേണ്ടി ഫീൽഡ് സന്ദർശനങ്ങൾ സംഘടിപ്പിക്കാനും കരാർ പ്രോത്സാഹിപ്പിക്കും.
പദ്ധതികൾ, സിസ്റ്റം വിനിമയം എന്നിവയ്ക്കുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും സംയുക്ത പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനായി ഇവന്റുകൾ, പ്രവർത്തനങ്ങൾ, പരിശീലന സെഷനുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും എന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഈ കരാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സഹായകമാകും എന്ന് കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.