ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെ.എന്‍.യു), അടല്‍ ബിഹാരി വാജ്പേയ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രനര്‍ഷിപ്പ് (എ.ബി.വി.എസ്.എം.ഇ.) 2024-26 ലെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക് പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ചര്‍ ബിരുദം/തത്തുല്യ യോഗ്യത വേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വര്‍ഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ ഉണ്ടായിരിക്കണം.
യോഗ്യതാ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ജെ.എന്‍.യു അറിയിക്കുന്ന കട്ട് ഓഫ് തിയതിയില്‍, യോഗ്യത നേടിയതിന്റെ രേഖ നല്‍കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.
അപേക്ഷകര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2023 അഭിമുഖീകരിച്ചിരിക്കണം. കാറ്റ് 2023 രജിസ്‌ട്രേഷന്‍ നമ്പര്‍, സ്‌കോര്‍ എന്നിവ അപേക്ഷിക്കുമ്പോള്‍ നല്‍കണം. അപേക്ഷ ഈ മാസം 28 വരെ നല്‍കാവുന്നതാണ്.
വിശദാംശങ്ങള്‍ക്ക്: https://www.jnu.ac.in/admissions
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.