കാട്ടാനയുടെ ആക്രമണം: പോളിനെ കൊണ്ടുപോകാന്‍ എത്തിയത് ഐസിയു ആംബുലന്‍സിന് പകരം സാധാരണ ഹെലിക്കോപ്റ്റര്‍

 കാട്ടാനയുടെ ആക്രമണം: പോളിനെ കൊണ്ടുപോകാന്‍ എത്തിയത് ഐസിയു ആംബുലന്‍സിന് പകരം സാധാരണ ഹെലിക്കോപ്റ്റര്‍

കല്‍പ്പറ്റ: വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായി പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിന് ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഫലം ഉണ്ടായില്ല. കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോകാനാണ് കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തിയത്.

കാട്ടാനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉടനടി ആശുപത്രിയിലെത്തിക്കുകയും ചെയ്തു എന്നാല്‍ പോളിനെ ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഇല്ലാതിരുന്നതിനാല്‍ സാധ്യമായ അടിയന്തര ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വനംമന്ത്രിയുടെ നിര്‍ദേശപ്രകാരം എയര്‍ ആംബുലന്‍സ് എത്തിച്ച് പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.

മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ഒരുമണിയോടെയാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സിലേ കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളു. മാനന്തവാടിയില്‍ എത്തിയതാവട്ടെ ഇരുന്ന് സഞ്ചരിക്കാന്‍ സാധിക്കുന്ന ഹെലികോപ്ടറും ഈ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പോള്‍. ഇതോടെ അരമണിക്കൂറോളം നിര്‍ത്തിയിട്ട ഹെലിക്കോപ്റ്റര്‍ തിരിച്ചു പോവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.