ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍പ്പെട്ട് ഇന്ത്യന്‍ വംശജ മരിച്ചു. മൗണ്ട് ഇസയ്ക്കടുത്ത് നിന്നാണ് 28 കാരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കമ്മിഷന്‍ സമൂഹ മാധ്യമായ എക്‌സില്‍ (ട്വിറ്റര്‍) അറിയിച്ചു. അതേസമയം, മരിച്ച സ്ത്രീയുടെ പേരോ, മറ്റ് വിവരങ്ങളോ കമ്മിഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
യുവതിയുടെ കാര്‍ വെള്ളപ്പൊക്കത്തില്‍ ഭാഗികമായി മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വെള്ളം കയറിയ റോഡിലൂടെ വാഹനം ഓടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. കനത്ത മഴയും ഇടിമിന്നലും ക്വീന്‍സ് ലന്‍ഡിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വെള്ളക്കെട്ടുകള്‍ക്ക് സമീപത്ത് കൂടിയുള്ള യാത്ര ഒഴിവാക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, മൗണ്ട് ഇസയ്ക്ക് സമീപം പ്രളയത്തില്‍പ്പെട്ട് മരിച്ച നിലയില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളക്കെട്ട് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രളയജലത്തില്‍പ്പെട്ടുപോയതാണെന്ന് സംശയിക്കുന്നതായും ക്വീന്‍സ്‌ലന്‍ഡ് പൊലീസ് വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.