നോമ്പുകാല പ്രാര്‍ത്ഥനയ്ക്കായി സ്‌പെയിനിലെ നൂറ് മിണ്ടാമഠങ്ങള്‍ വാതിലുകള്‍ തുറക്കുന്നു

നോമ്പുകാല പ്രാര്‍ത്ഥനയ്ക്കായി സ്‌പെയിനിലെ നൂറ് മിണ്ടാമഠങ്ങള്‍ വാതിലുകള്‍ തുറക്കുന്നു

മാഡ്രിഡ്: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ 100 മിണ്ടാമഠങ്ങളിലെ നോമ്പുകാല പ്രാര്‍ത്ഥനയില്‍ സാധാരണ വിശ്വാസികള്‍ക്കും പങ്കുചേരുന്നതിനായി അവസരം. നോമ്പിന്റെ മൂന്നാമത്തെ ആഴ്ചയില്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴ് മണിക്കാണ് സ്‌പെയിനിലെ മിണ്ടാമഠങ്ങളുടെ വാതിലുകള്‍ സാധാരണ വിശ്വാസികള്‍ക്കായി തുറക്കുന്നത്.

‘വേഗത കുറയ്ക്കുക, നില്‍ക്കുക, പ്രാര്‍ത്ഥിക്കുക’ എന്ന പ്രമേയവുമായി ഡി ക്ലൊസൂറാ ഫൗണ്ടേഷന്‍ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായാണ് മിണ്ടാമഠങ്ങള്‍ അടക്കുമുള്ള സന്യാസഭവനങ്ങളിലും ദൈവാലയങ്ങളിലും സാധാരണ ജനങ്ങളുടെ പങ്കാളിത്വത്തോടെയുള്ള പ്രാര്‍ത്ഥനകള്‍ നടക്കുക.

പുവര്‍ ക്ലെയേഴ്‌സ്, ഫ്രാന്‍സിസ്‌കന്‍ കണ്‍സെപ്ഷനിസ്റ്റ്‌സ്, കാര്‍മലൈറ്റ്‌സ് ഓഫ് ദി എന്‍ഷ്യന്റ് ഒബ്‌സര്‍വന്‍സ്, ഡിസ്‌കാല്‍സ്ഡ് കാര്‍മലൈറ്റ്‌സ്, അഗസ്തീനിയന്‍സ്, കൊളെറ്റിന്‍ പുവര്‍ ക്ലെയേഴ്‌സ്, സിസ്റ്റേറിയന്‍സ്, ബ്രിജെറ്റൈന്‍സ്, ബെനഡിക്‌റ്റൈന്‍സ്, കനോസീസ്, വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ്, ഡൊമിനിക്കന്‍സ്, മെര്‍സഡേറിയന്‍സ്, ജെറോണിമിറ്റ്‌സ്, കൊമെന്‍ഡാഡറോസ് ഡി സാന്റിയാഗോ തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ ഈ പ്രാര്‍ത്ഥനയില്‍ അണിചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.