ന്യൂജേഴ്‌സി: പ്രവാസി മലയാളികളെ ഞെട്ടിച്ച് അമേരിക്കയില്‍ നിന്ന് വീണ്ടും കൊലപാതക വാര്‍ത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി.
ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മാനുവലിന്റെ മൃതദേഹം ബേസ്‌മെന്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകക്കുറ്റം ഏറ്റെടുത്ത മെല്‍വിന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി.
ബെര്‍ഗന്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മെല്‍വിന്‍ തോമസ് അവിവാഹിതനും തൊഴില്‍രഹിതനും ആയിരുന്നെന്നാണ് വിവരം. ബെര്‍ഗന്‍ കൗണ്ടി ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.
കോട്ടയം കല്ലറ സ്വദേശിയായ മാനുവല്‍ തോമസിന്റെ ഭാര്യ ലിസി 2021 മാര്‍ച്ചില്‍ അന്തരിച്ചിരുന്നു. ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്.
കഴിഞ്ഞദിവസം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികള്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ ദുരൂഹത പൂര്‍ണമായും ഇനിയും നീങ്ങിയിട്ടില്ല. ഭാര്യ ആലിസ് പ്രിയങ്കയെ (40) വെടിവെച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആനന്ദ് സുജിത് ഹെന്റി(42) ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് പുതിയ കൊലപാതക വാര്‍ത്ത വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.