മൊസാംബിക്കിലെ ഭീകരാക്രമണത്തിൽ നാശക്കൂമ്പാരമായ ദേവാലയത്തിൽ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം

മൊസാംബിക്കിലെ ഭീകരാക്രമണത്തിൽ നാശക്കൂമ്പാരമായ ദേവാലയത്തിൽ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം

കാൽബോ ദെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ പെമ്പാ രൂപതയിലുള്ള ഔവർ ലേഡി ഓഫ് ആഫ്രിക്കയുടെ നാമത്തിലുള്ള മാസീസ് ഇടവക ദേവാലയവും വൈദിക മന്ദിരവും അനുബന്ധ ഓഫീസുകളും കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ നാമാവശേഷമായി. മൊസാംബിക്കിലെ കാബോ ദെൽഗാഡോ പ്രൊവിൻസിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായിൽ നടന്ന ഭീകരാക്രണമത്തിൽ കെട്ടിടങ്ങളും ആശുപത്രികളും പ്രാദേശിക സ്‌കൂളും ഉൾപ്പടെ സർവ്വതും ഭീകരർ വെടിവച്ചും തീവച്ചും നശിപ്പിച്ചു.

ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ദേവാലയത്തിലെ പരിശുദ്ധ കുർബാന സംരക്ഷിക്കുവാൻ സാധിച്ചുവെന്നും ഇടവക വികാരി ഫാദർ സാൽവഡോർ മരിയ റോഡ്രിഗസ് ഡി ബ്രിട്ടോ വെളിപ്പെടുത്തി. ഫെബ്രുവരി 12 ന് ആറ് മണി കഴിഞ്ഞപ്പോൾ അവർ പോസ്‌റ്റോ മസീസ് പട്ടണത്തിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുത്തു. പലരും ഇതിനകം ആ സ്ഥലം ഒഴിഞ്ഞിരുന്നു. ഭീകരർ മെയ്സ് അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റിന്റെ ആസ്ഥാനം ആക്രമിച്ചു. 

പ്രാദേശിക അധികാരികളുടെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ കേന്ദ്രവും പ്രാദേശിക സ്കൂളും തകർത്തു. ഒപ്പം മിഷൻ കെട്ടിടങ്ങൾ, പ്രത്യേകിച്ച് റെക്‌ടറി, പള്ളി, ഇടവക ഓഫീസ് എന്നിവ ആക്രമിച്ച് നശിപ്പിച്ചു. അവയിൽ ചിലത് അടുത്തിടെ നിർമ്മിച്ചതാണ്. പക്ഷേ മനുഷ്യ ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നതു ആശ്വാസകരമാണ്.

പ്രദേശത്തുണ്ടായിരുന്ന സർവ്വതും കത്തി നശിച്ചെങ്കിലും അക്രമികൾ എത്തുന്നതിന് മുമ്പ് ചാപ്പലിൽ സൂക്ഷിച്ചിരുന്ന കൂദാശ ചെയ്ത തിരുവോസ്തിയും പ്രാർത്ഥനയ്ക്കും കൂദാശകൾക്കുപയോഗിക്കുന്ന പുസ്തകങ്ങളും മാറ്റുവാൻ കഴിഞ്ഞെന്നും വൈദികൻ പറഞ്ഞു. 2017 മുതൽ കാബോ ദെൽഗാഡോ പ്രൊവിൻസ് കേന്ദ്രമായി മൊസാംബിക്കിൽ ആക്രമണങ്ങൾ നടന്നുവരികയാണ്. ഇതുവരെ 10 ലക്ഷം പേർ ഇവിടെ അഭയാർത്ഥികളായി മാറിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.