ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായിരുന്നു ഒക്ടോബര്‍ രണ്ട്. രാജ്യത്തിന്റെ പലയിടങ്ങിളിലും അദ്ദേഹത്തിനുള്ള ആദരവുകള്‍ ഉയര്‍ന്നു. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ പോലും ഭേദിച്ച് മഹാത്മാ ഗാന്ധിയോടുള്ള സ്‌നേഹവും ബഹുമാനവും പ്രതിഫലിച്ചു. ദുബായിലെ ബുര്‍ജ് ഖലീഫയും മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ദീപാലങ്കരങ്ങള്‍ ഒരുക്കി.
ഈ പ്രത്യേക എല്‍ഇഡി ഷോയുടെ വീഡിയോ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ദീപാലങ്കാരങ്ങള്‍ സജ്ജമാക്കിയത്.
അതേസമയം വീഡിയോയ്ക്ക് ഒപ്പം പ്രത്യക്ഷപ്പട്ട വാക്കുകളും ട്വിറ്ററില്‍ ശ്രദ്ധ നേടുന്നു. 'ഈ ലോകത്ത് എന്ത് മാറ്റമാണോ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക.'- ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ വാക്കുകള്‍, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ 151- പിറന്നാളിനോട് അനുബന്ധിച്ചും ബുര്‍ജ് ഖലീഫ ദീപാലംകൃതമാകുന്നു' എന്നാണ് ഔദ്യോഗിക ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വാക്കുകള്‍.
1869 ഓക്ടോബര്‍ രണ്ടിനാണ് കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മകനായിട്ടായിരുന്നു മോഹനദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധിയുടെ ജനനം. രാജ്യാന്തര അംഹിസാ ദിനമായാണ് ഐക്യരാഷ്ട്ര സംഘടന ഗാന്ധിജിയുടെ ജന്മദിനം ആചരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.