വിമാനത്തിലിരുന്ന് സൂര്യഗ്രഹണം ആസ്വദിക്കൻ യാത്രക്കാർക്ക് അവസരമൊരുക്കി ഡെൽറ്റ എയർലൈൻസ്

വിമാനത്തിലിരുന്ന് സൂര്യഗ്രഹണം ആസ്വദിക്കൻ യാത്രക്കാർക്ക് അവസരമൊരുക്കി ഡെൽറ്റ എയർലൈൻസ്

ഓസ്റ്റിൻ: ആകാശത്തുകൂടി യാത്ര ചെയ്തുകൊണ്ട് സമ്പൂർണ സൂര്യഗ്രഹണം അതിന്റെ പൂർണതയിൽ ദൃശ്യമാക്കി ആസ്വാദകരമാക്കാൻ യാത്രക്കാർക്ക് വേണ്ട സൗകര്യം ഒരുക്കുകയാണ് ഡെൽറ്റ എയർലൈൻസ്. 2024 ലെ ആദ്യ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിലിൽ നടക്കുമ്പോൾ വിമാന യാത്രക്കിടയിൽ സൂര്യഗ്രഹണം പൂർണമായും ആസ്വാദ്യകരമാക്കാൻ ഡെൽറ്റ വിമാനത്തിലെ യാത്രക്കാർക്ക് സാധ്യമാകും.

ഇതിനായി ഏപ്രിൽ എട്ടിന് ഓസ്റ്റിനിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പറക്കാനായി ഡെൽറ്റയുടെ ഒരു വിമാനം ഒരുക്കുകയാണ്. ഉച്ചക്ക് 12.15 ന് ഓസ്റ്റിനിൽ നിന്ന് പുറപ്പെടുന്ന വിമാനം 4.20 ന് ഡെട്രോയിറ്റിൽ എത്തും. സമ്പൂർണ സൂര്യഗ്രഹണത്തിൻ്റെ പാതയിലായിരിക്കും യാത്ര രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പകൽ സമയം ആണെങ്കിലും ഇരുട്ടിൽ സഞ്ചരിക്കുന്നതായി യാത്രക്കാർക്ക് തോന്നുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

വിമാനത്തിന് വലിയ ജനാലകൾ ആവശ്യമായതിനാൽ‌ ഡെൽറ്റ ഈ യാത്രയ്ക്കായി പ്രത്യേകമായി ഒരു A 220 - 300 വിമാനം തിരഞ്ഞെടുത്തു.ആകാശത്തിലായിരുന്നുകൊണ്ട് ഒരു സമ്പൂർണ ഗ്രഹണം ആസ്വദിക്കുക എന്ന ആശയം ഉപഭോക്താക്കൾക്ക് യാഥാർത്ഥ്യമാക്കുമെന്ന്മാ നേജിംഗ് ഡൊമസ്റ്റിക് നെറ്റ്‌വർക്ക് പ്ലാനിംഗ് ഡയറക്ടർ എറിക് ബെക്ക് പറഞ്ഞു.

ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ കടന്ന് പോകുമ്പോൾ സൂര്യനെ കാഴ്ചയിൽ നിന്ന് മറക്കുമ്പോഴാണ് പൂർണ്ണ സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഭൂമിയിൽ നിന്ന് ഗ്രഹണം എങ്ങനെ, എപ്പോൾ കാണണം എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും നാസ പുറത്തിറക്കിയിട്ടുണ്ട്.

ഏപ്രിലിലെ പൂർണ്ണ സൂര്യഗ്രഹണം മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ ദൃശ്യമാകും. ഇത് ഏകദേശം 12.30 മണിയോടെ തെക്ക് പടിഞ്ഞാറൻ ടെക്സസിലെ യുഎസ് - മെക്സിക്കോ അതിർത്തി കടന്ന് ഏകദേശം 3.15 ന് ഒഹായോയിൽ മുകളിൽ യുഎസ് - കാനഡ അതിർത്തിയിൽ എത്തിച്ചേരും. യാത്രക്കാർക്ക് ഇതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.