അബുദാബി: യുഎഇയില്‍ 3552 പേരില്‍ കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 10 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തരായവർ 3945 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 270810 ആയി. രോഗമുക്തരായവർ 243267 ആണ്. ആകെ മരണം 776. ആക്ടീവ് കേസുകള്‍ 26767 ആണ്. 170 694 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം, 93004 വാക്സിന്‍ ഡോസാണ് ഇന്നലെ രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ 2339073 ഡോസ് വാക്സിന്‍ വിതരണം രാജ്യത്ത് പൂർത്തിയായി. അതായത് 100 ആളുകള്‍ക്ക് 23.65 ഡോസ് എന്നുളളതാണ് നിരക്ക്.
സൗദി അറേബ്യയില്‍ 213 പേരിലാണ് പുതിയതായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തരായത് 188. നാല് മരണം റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 2117. ആകെ കേസുകള്‍ 365988. രോഗമുക്തരായത് 357525.മരണം 6346.
കുവൈറ്റില്‍ 533 പേരിലാണ് പുതിയതായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 481പേർ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 6108. ആകെ കേസുകള്‍ 160307. രോഗമുക്തരായത് 153307.മരണം 952. ഖത്തറില്‍ 263 പേരിലാണ് പുതിയതായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 3654. ആകെ കേസുകള്‍ 148521. രോഗമുക്തരായത് 144619.മരണം 248. ഒമാനില്‍ ആകെ കേസുകള്‍ 132486. രോഗമുക്തരായത് 124730. ആകെ മരണം 1517.
ബഹ്റിനില്‍ 332 പേരിലാണ് പുതിയതായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 2942. രാജ്യത്തെ ഇതുവരെ രോഗമുക്തരായത് 95902 പേരാണ്. ഇതുവരെ 366 മരണം റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.