ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നയന്‍താരയ്ക്ക്

ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നയന്‍താരയ്ക്ക്

ന്യൂഡല്‍ഹി: മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തി.

മഞ്ഞ സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളും നയന്‍താര പങ്കുവച്ചിട്ടുണ്ട്. താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി എന്നാണ് നയന്‍താര കുറിച്ചത്.

ഷാരൂഖ് ഖാനാണ് മികച്ച നടന്‍. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖര്‍ജി, ബോബി ഡിയോള്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിനാണണ് പുരസ്‌കാരം.

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റര്‍ജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.