പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി

പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി

കാക്കനാട്: ക്രൈസ്‌തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദു:ഖവെള്ളി (29/03/2024), ഈസ്റ്റർ (31/03/2024) എന്നീ ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളിൽ ക്രൈസ്‌തവർ പള്ളികളിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന അവസരങ്ങളാണ്.

ഈ വർഷത്തെ പൊതുഅവധികളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്നത് പ്രമാണിച്ച് പ്രസ്‌തുത അവധികൾ നിഷേധിക്കുന്ന നടപടികൾ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്‌തവ സമൂഹത്തിൽ ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലെ ദുരനുഭവങ്ങൾ ഈ ആശങ്ക ബലപ്പെടുത്തുന്നു.

ഈ സാഹചര്യത്തിലാണ് സാമ്പത്തികവർഷ സമാപനം പ്രമാണിച്ച് വിവിധ സർക്കാർ വകുപ്പുകളിലും, ട്രഷറി, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളിലും പൊതുഅവധികൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നും തീർത്തും ഒഴിവാക്കാൻ വയ്യാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ ക്രിസ്ത്യൻ മതവിശ്വാസികളായ ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ ഒഴിവ് നൽകിക്കൊണ്ട് മാത്രമേ അത്തരം ഉത്തരവുകൾ/സർക്കുലറുകൾ പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്‌സ്‌ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.