സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച മധ്യവയസ്‌കരായ രണ്ട് രോഗികളില്‍ ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

സ്വകാര്യ ആശുപത്രികള്‍ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആര്‍സിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്ക് ചെലവായതെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.രേഖ എ.നായര്‍ പറഞ്ഞു. രണ്ട് രോഗികളും സുഖം പ്രാപിച്ച് വരുന്നതായും അവര്‍ പറഞ്ഞു.

സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ചെയ്യാന്‍ റോബട്ടിക് സര്‍ജറിയിലൂടെ സാധിക്കും. ശസ്ത്രക്രിയ മൂലം രോഗികളുടെ രക്തനഷ്ടം, വേദന, അണുബാധ, മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ കുറയ്ക്കാനും വേഗം സുഖം പ്രാപിക്കാനും സഹായിക്കും.

കഴിഞ്ഞ മാസം 15 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റോബട്ടിക് ശസ്ത്രക്രിയ യൂണിറ്റ് സജ്ജീകരിക്കാന്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ നിന്നാണ് തുക അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.