മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ്

 മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ്

കൊച്ചി: മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തയ്യാറായി ഷോണ്‍ ജോര്‍ജ്. ഇതിനായി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

തന്റെ പരാതി അനുസരിച്ചാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നത്. തന്റെ ആവശ്യത്തില്‍ പൊതുതാല്‍പര്യമുണ്ട്. അതിനാല്‍ കക്ഷി ചേര്‍ക്കണമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സി.എം.ആര്‍.എല്‍ എക്സാലോജിക് ദുരൂഹ ഇടപാടില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും കെ.എസ്.ഐ.ഡി.സി അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നുമാണ് ഹൈക്കോടതി കെ.എസ്.ഐ.ഡി.സിയോട് ചോദിച്ചത്.

ജനുവരി 31 നാണ് മാസപ്പടി കേസിലെ അന്വേഷണംഎസ്.എഫ്.ഐ.ഒയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സി.എം.ആര്‍.എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കെ.എസ്.ഐ.ഡി.സി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നത്.

സി.എം.ആര്‍.എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആര്‍എല്‍ വാദം തെറ്റാണെന്നു കണ്ടെത്തിയതോടെയാണ് ഈ ഇടപാടില്‍ കോര്‍പറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.