മാര്‍ ക്ലീമീസ് ബാവയ്ക്ക് സി.കേശവന്‍ അവാര്‍ഡ് സമര്‍പ്പണം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

മാര്‍ ക്ലീമീസ് ബാവയ്ക്ക് സി.കേശവന്‍ അവാര്‍ഡ് സമര്‍പ്പണം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സി. കേശവന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന 2023 ലെ പുരസ്‌കാരം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം മേജര്‍ അതിഭദ്രസനത്തിന്റെ അധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കും.

പാളയം അയ്യന്‍കാളി ഹാളില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സമിതി രക്ഷാധികാരി മുന്‍ മന്ത്രി അഡ്വ. കെ.രാജു അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം-കൊച്ചി മുന്‍ മുഖ്യമന്ത്രിയും, സാമൂഹിക പരിഷ്‌കര്‍ത്താവും, എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. 25,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കാതോലിക്ക ബാവ നല്‍കിയ സമഗ്ര സേവനങ്ങള്‍ പരിഗണിച്ചാണ് ഡോ. വി.കെ ജയകുമാര്‍ ചെയര്‍മാനും ഷാജി മാധവന്‍, പി. എസ് അമല്‍രാജ് എന്നിവര്‍ അംഗങ്ങളായ നിര്‍ണയ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.