ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയും പ്രധാനമന്ത്രിയായി വിജയിച്ച ഷെരീഫ് നേടിയത് 201 വോട്ടുകളാണ്. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം, പാകിസ്താൻ പീപ്പീൾസ് പാർട്ടി എന്നിവരുടെ പിന്തുണയോടെയാണ് ഷെരീഫ് വിജയിച്ചത്. സ്പീക്കർ അയാസ് സാദിഖാണ് ഷഹ്ബാസ് ഷെരീഫിന്റെ വിജയം ദേശീയ അസംബ്ലിയെ അറിയിച്ചത്.
പാകിസ്താൻ തെഹ് രീകെ - ഇൻസാഫ് പാർട്ടിയുടെ പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്സാദ ഹമീദ് റാസ നാമനിർദ്ദേശം ചെയ്ത ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് ഇദേഹത്തിന് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന രാജ്യത്തെ അതിൽ നിന്ന് കരകയറ്റുക എന്നതാണ് ഷഹ്ബാസ് ഷെരീഫിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഫെബ്രുവരി എട്ടിന് ആണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ മൊബൈൽ ഇൻ്റർനെറ്റ് ഷട്ട്ഡൗണും, അറസ്റ്റുകളും അക്രമങ്ങളും ഉണ്ടായി. കൂടാതെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ അസാധാരണമായ കാലതാമസമുണ്ടായി. ഇത് വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.