പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മുപ്പതില്‍ അധികം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

എസ്‌ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ഥികള്‍ ആണ് പ്രതിഷേധിച്ചത്. പൊലീസ് സര്‍വകലാശാല ക്യാംപസില്‍ കയറി വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവത്രേ.

എന്നാല്‍ വരും ദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്.

2018 ലും സിഎഎ വിരുദ്ധ സമരത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സജീവമായിരുന്നു. അന്നും ക്യാംപസിനകത്ത് പൊലീസ് അറസ്റ്റും സംഘര്‍ഷങ്ങളും നടന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.