പാമ്പുകടി മരണങ്ങള്‍: 2030 ഓടെ പകുതിയായി കുറയ്ക്കാന്‍ കേന്ദ്രം ദേശീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു

പാമ്പുകടി മരണങ്ങള്‍: 2030 ഓടെ പകുതിയായി കുറയ്ക്കാന്‍  കേന്ദ്രം ദേശീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു

ന്യൂഡല്‍ഹി: പാമ്പ് കടിയേറ്റുള്ള വിഷബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ കര്‍മപദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. 2030 ഓടെ പാമ്പുകടിയേറ്റ മരണങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.

ലോകത്തില്‍ പാമ്പുകടിയേറ്റ മരണങ്ങളില്‍ 50 ശതമാനത്തോളവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. അതിനാല്‍ തന്നെ ഇത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായിട്ടാണ് കേന്ദ്രം ആദ്യമായി ഒരു ദേശീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പാമ്പുകടിയേറ്റ സംഭവങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉടനടി സഹായവും മാര്‍ഗ നിര്‍ദേശവും പിന്തുണയും ലഭ്യമാക്കുന്നതിന് സ്നേക്ക്ബൈറ്റ് ഹെല്‍പ്പ്‌ലൈന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

പാമ്പുകടിയേറ്റ വ്യക്തികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അടിയന്തര സഹായവും മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്ന ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 15400 അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കും. പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നിവയാണ് അവ.

പാമ്പുകടിയെക്കുറിച്ചുള്ള ലഘുപുസ്തകം, പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍, ഏഴ് നിമിഷം ദൈര്‍ഘ്യമുള്ള വീഡിയോയും മന്ത്രാലയം ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം (2016-2020), ഇന്ത്യയില്‍ പാമ്പുകടിയേറ്റവരുടെ ശരാശരി വാര്‍ഷിക ആവൃത്തി ഏകദേശം മൂന്ന് ലക്ഷമാണ്. ഏകദേശം 2,000ത്തോളം മരണങ്ങളും സംഭവിക്കുന്നുണ്ട്.

കൂടാതെ ദേശീയ റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ വെബ്സൈറ്റും ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.