പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം.

റിട്ട. അധ്യാപിക ഫെല്‍സിയാണ് ഭാര്യ. ആറ്റ്‌ഫെല്‍ റിച്ചാര്‍ഡ് ഡിക്കൂഞ്ഞ, മേരി ഷൈഫല്‍ റോഡ്രിക്‌സ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ട്രീസാ എവലിന്‍ ഡിക്കൂഞ്ഞ, സ്റ്റീഫന്‍ മെല്‍വിന്‍ റോഡ്രിക്‌സ്.

എറണാകുളം വൈപ്പിന്‍കരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച അദേഹം തൃശൂരില്‍ നിന്നാരംഭിച്ച നാല് പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകന്‍ കൂടിയായിരുന്നു.

വോയ്‌സ് ഓഫ് ട്രിച്ചൂര്‍, മ്യൂസിക്കല്‍ വേവ്‌സ്, ട്രിച്ചൂര്‍ വേവ്‌സ്, ആറ്റ്‌ലി ഓര്‍ക്കെസ്ട്ര എന്നീ സംഗീത ട്രൂപ്പുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നത്. 1968 ല്‍ ആണ് ആദ്യ ട്രൂപ്പായ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ സ്ഥാപിക്കുന്നത്. സംഗീത സംവിധായകന്‍ ദേവരാജന്റെ കൂടെയും രവീന്ദ്രനോടൊപ്പവും അദേഹം പ്രവര്‍ത്തിച്ചുട്ടുണ്ട്. സംഗീത സംവിധായകരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരെ സംഗീത വഴിയിലേക്ക് തിരിച്ചുവിട്ടതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദേഹം.

'അമ്മാവന് പറ്റിയ അമളി' എന്ന സിനിമയ്ക്ക് വേണ്ടിയും നിരവധി സീരിയലുകള്‍ക്ക് വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചു. ആകാശവാണിയിലും ദൂരദര്‍ശനിലും ആര്‍ട്ടിസ്റ്റായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.