ആദായ നികുതി കുടിശിക: കോണ്‍ഗ്രസിന്റെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

ആദായ നികുതി കുടിശിക: കോണ്‍ഗ്രസിന്റെ അപ്പീല്‍  ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: നികുതി കുടിശിക സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ആദായ നികുതി അപ്പീല്‍ ട്രൈബ്യുണലിന്റെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

105 കോടി രൂപ നികുതി കുടിശിക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. 201-19 സാമ്പത്തിക വര്‍ഷത്തിലെ നികുതി കുടിശികയായിരുന്നു ഇത്.

ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ അപ്പീല്‍ ട്രൈബ്യൂണലിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നെങ്കിലും ട്രൈബ്യൂണല്‍ കോണ്‍ഗ്രസ് ആവശ്യം തള്ളിയിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

എന്നാല്‍ ഹൈക്കോടതിയും കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി. ഇതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.